02:11am 01 July 2026
NEWS
പൊന്നാനിയിലേക്ക് മെസി മുതൽ ഷാറൂഖ് ഖാൻ വരെ? വമ്പൻ പദ്ധതിയുമായി കെ പി നൗഷാദലി എംഎൽഎ
30/06/2026  06:11 PM IST
nila
പൊന്നാനിയിലേക്ക് ലയണൽ മെസി, ഷാറൂഖ് ഖാൻ, എ ആർ റഹ്മാൻ? വമ്പൻ പ്രഖ്യാപനവുമായി കെ പി നൗഷാദലി എംഎൽഎ
HIGHLIGHTS

മെസിക്കൊപ്പം ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി, ബോളിവുഡ് താരം ഷാറൂഖ് ഖാൻ, സംഗീത സംവിധായകൻ എ ആർ റഹ്മാൻ, ഗായിക ശ്രേയ ഘോഷാൽ എന്നിവരെയും പരിപാടിയിലേക്ക് എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ടെന്നും എംഎൽഎ വ്യക്തമാക്കി.

മലപ്പുറം: ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര-ദേശീയ പ്രമുഖരെ പൊന്നാനിയിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് കെ പി നൗഷാദലി എംഎൽഎ. പൊന്നാനിയിൽ സംഘടിപ്പിക്കുന്ന മലബാർ തീണ്ടിസ് കൾച്ചറൽ ബിനാലെയുടെ ഭാഗമായാണ് പ്രമുഖരെ ക്ഷണിക്കാൻ ആലോചിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

മെസിക്കൊപ്പം ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി, ബോളിവുഡ് താരം ഷാറൂഖ് ഖാൻ, സംഗീത സംവിധായകൻ എ ആർ റഹ്മാൻ, ഗായിക ശ്രേയ ഘോഷാൽ എന്നിവരെയും പരിപാടിയിലേക്ക് എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ടെന്നും എംഎൽഎ വ്യക്തമാക്കി.

പറഞ്ഞിരിക്കുന്ന പ്രമുഖരിൽ കുറഞ്ഞത് 75 ശതമാനം പേരെങ്കിലും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അവകാശപ്പെട്ടു. പൊന്നാനിയിൽ നടന്ന കുടുംബസംഗമ പരിപാടിയിലായിരുന്നു കെ പി നൗഷാദലി എംഎൽഎയുടെ പ്രതികരണം.

അതേസമയം, പ്രമുഖരുടെ പങ്കാളിത്തം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമോ അന്തിമ പ്രഖ്യാപനമോ പുറത്തുവന്നിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img